Skip to main content

പി.എം കിസാന്‍ ആനുകൂല്യം:   നടപടികള്‍ നടപടികൾ ഫെബ്രുവരി 10നു മുൻപ് പൂർത്തീകരിക്കണം

 

   
പി എം കിസാന്‍ (പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി) 13 - ആം ഗഡു ലഭിക്കുന്നതിന്  ഗുണഭോക്താക്കള്‍, ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമായും  2023 ഫെബ്രുവരി 10 നു മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശ്ശിച്ചു ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.

date