Skip to main content

വൈഗ ഡിപി ആർ ക്ലിനിക് രജിസ്‌ട്രേഷൻ ഫെബ്രുവരി 10വരെ.

സംരംഭകർക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തിൽ കൃഷിവകുപ്പിന്റെ വൈഗയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഡിപിആർ ക്ലിനിക്കിൻറെ രജിസ്‌ട്രേഷൻ ഫെബ്രുവരി 10ന് അവസാനിക്കും. ഈ ക്ലിനിക്കിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ സംരംഭകർക്കും അവരവരുടെ സംരഭങ്ങൾ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് (ഡി പി ആർ) ലഭിക്കുന്നതിനൊപ്പം,  സർക്കാർ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം നേടാനും അവസരം ഒരുക്കുന്നു. വിവിധ സംരംഭകരും ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും  സാങ്കേതിക വിദഗ്ധരും ക്ലിനിക്കിൽ പങ്കെടുക്കും. വൈഗ 2023ന്  മുന്നോടിയായി  ഫെബ്രുവരി 15,16,17 തീയതികളിൽ തിരുവനന്തപുരത്ത് ആനയറയിലുള്ള  സമമേതിയിലാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്.  ഡിപിആർ ക്ലിനിക്കിൽ  രജിസ്റ്റർ ചെയ്യുവാൻ www.vaigakerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

date