Skip to main content

പെട്രോളിയം ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി

 

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത  പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോൾ/ഡീസല്‍/എല്‍.പി.‍ജി വില്‍പ്പനശാലകൾ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനായി പ്രവര്‍ത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ പരിഗണിക്കുന്നതിനായി സംസ്ഥാന പട്ടിക‍ാജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുളള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് ഈ സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസന്‍സുകൾ, ടാക്സ് രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 60 വയസ് കവിയരുത്. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേല്‍ വിലാസം, ഫോൺ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം  കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെളളക്കടലാസില്‍ തയാറാക്കിയ പ്രഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, ടൗൺ ഹാൾ റോഡ്, തൃശൂര്‍-20 വിലാസത്തില്‍ ലഭിക്കത്തക്ക വിധം അയച്ചു നല്‍കണം.

 

 

date