Skip to main content

പുസ്തകങ്ങൾ ക്ഷണിക്കുന്നു

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗ ഗ്രന്ഥശാലകൾക്ക് രാജാ റാംമോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ പദ്ധതി പ്രകാരം പുസ്തകങ്ങൾ നൽകുന്നു. ഇതിനായി പ്രസാധകരിൽ നിന്നും എഴുത്തുകാരിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ക്ഷണിച്ചു. നിർദ്ദിഷ്ട ഫാറത്തിലുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് (ഹാർഡ് കോപ്പി) സഹിതം പുസ്തകങ്ങൾ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിൽ 2023 ഫെബ്രുവരി 21ന് മുമ്പായി സമർപ്പിക്കണം. 2021, 2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. ഒരു പുസ്തകത്തിന്റെ മുഖവില 750 രൂപയിൽ കവിയരുത്. കൗൺസിലിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ നിർദ്ദിഷ്ട മാതൃകയിൽ പുസ്തക ലിസ്റ്റ് എക്‌സൽ ഫോർമാറ്റിൽ kslc1945@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കണം. കൂടുതൽ വിവരങ്ങൾ സെക്രട്ടറികേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽപാളയംവികാസ്ഭവൻ. പി.ഒതിരുവനന്തപുരം -33 എന്ന വിലാസത്തിലോ www.kslc.in എന്ന വെബ്‌സൈറ്റിലോ ലഭിക്കും. ഫോൺ: 0471-2328802.

പി.എൻ.എക്സ്. 722/2023

date