Skip to main content

ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ

കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), ഓഫീസ് അറ്റൻഡന്റ് (23,000-50,200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന  മാർച്ച് 16ന് വൈകിട്ട് ന് മുമ്പ് രജിസ്ട്രാർകോരള ലോകായുക്തനിയമസഭാ സമുച്ചയംവികാസ്ഭവൻ പി.ഒ.തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്സ്. 728/2023

date