Post Category
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ സ്പെഷ്യൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് കോളേജ് ഓപ്ഷൻ സമർപ്പിച്ചവരുടെ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അപേക്ഷകന്റെ ഹോം പേജിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഫെബ്രുവരി 10 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഫെബ്രുവരി 13 നകം പ്രവേശനം നേടേണ്ടതാണ്. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടുന്നതാണ്. വിശദവിവരങ്ങൾക്ക്: 0471-2560363, 364.
പി.എൻ.എക്സ്. 737/2023
date
- Log in to post comments