Skip to main content

ഭിന്നശേഷിക്കാ‍ർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ക്യാമ്പ്

ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ (കൃത്രിമ കാലുകൾ, വീൽചെയർ, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി, കലിപ്പെർ, ബ്ലൈൻഡ് സ്റ്റിക്ക്, എം.ആർ കിറ്റ്, ക്രെച്ചസ് എന്നിവ) ലഭ്യമാക്കുന്നതിന് അർഹരെ തിരെഞ്ഞെടുക്കുന്നതിന് അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾസ് (NCSC), ALIMO ബാഗ്ലൂർ, വിവിധ പഞ്ചായത്തുകൾ, ഐ.സി.ഡി.എസ് നെൻമാറ, വിവിധ സംഘടനകൾ ക്യൂബ്സ് എഡുകെയർ തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ ഫെബ്രുവരി 14 മുതൽ 17 വരെയാണ് ക്യാമ്പ്.

ഒറ്റപ്പാലം കയറമ്പാറ ക്യൂബ്സ് എഡ്യൂകെയർ ഫൗണ്ടേഷനിൽ 14നും മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നാജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ 15നും പാലക്കാട് തെക്കേത്തറ ദേവാശ്രയം ചാരിറ്റബിൾ സൊസൈറ്റിയിൽ 16നും നെൻമാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 17നും ക്യാമ്പ് നടക്കും. സമയം രാവിലെ 10 മുതൽ 3 വരെ.

പങ്കെടുക്കുന്നവർ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. സർട്ടിഫിക്കറ്റുകളുടെ കോപ്പി മതിയാകും. ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായം ക്യമ്പിൽ ലഭിക്കുന്നതല്ല. വിശദവിവരങ്ങൾക്ക്: 9895544834/9495363817.

പി.എൻ.എക്സ്. 738/2023

date