Skip to main content

വെബിനാറിൽ പങ്കെടുക്കാം

Design Thinking എന്താണ്അതിന്റെ സാദ്ധ്യതകൾ എവിടെയൊക്കെയാണ് എന്ന വിഷയത്തെ ആസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED), Design Thinking എന്ന വിഷയത്തെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 (വെള്ളിയാഴ്ച) രാവിലെ 11 മുതൽ 12 വരെ ഓൺലൈൻ (Zoom Platform) മാർഗത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2550322.

പി.എൻ.എക്സ്. 742/2023

date