Skip to main content

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷന്റെ (കുടുംബശ്രീ) വിവിധ ജില്ലാ മിഷനുകളിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർഅസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്റർഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ജീവനക്കാർ പ്രോഫോർമ പൂരിപ്പിച്ച് നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പരും ഇ-മെയിൽ ഐ.ഡി.യും ഉൾക്കൊള്ളിക്കണം.

ഇടുക്കിപത്തനംതിട്ടതൃശൂർകോഴിക്കോട്കാസർഗോഡ് ജില്ലകളിലായി ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ശമ്പള സ്‌കെയിൽ :  59300-120900 (അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം വേണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. സർക്കാർ/അർദ്ധസർക്കാർ/കേന്ദ്രസർക്കാർ/കേന്ദ്രസർക്കാർ സർവ്വീസിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനുംമികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള കഴിവ് ഉണ്ടായിരിക്കണം. അപേക്ഷകൻ 2023 ജനുവരി 1 ന് 50 വയസിന് താഴെയുള്ളവരായിരിക്കണം. അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ 28 ഒഴിവുകളാണുള്ളത്. ശമ്പള സ്‌കെയിൽ: 37400-79000 (അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം വേണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സർക്കാർ/അർദ്ധസർക്കാർ/കേന്ദ്രസർക്കാർ/സർവ്വീസിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. അപേക്ഷകൻ 2023 ജനുവരി 1 ന് 50 വയസിന് താഴെയുള്ളവരായിരിക്കണം. ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫുകളുടെ പത്ത് ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ: 26500 - 60700 (ഇതിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം, മൈക്രോസോഫ്റ്റ് വേഡ്എക്‌സൽപവർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്/ മലയാളം ടൈപ്പ് ചെയ്യുന്നതിന് അറിവുണ്ടാകണം. ക്ലറിക്കൽ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. അപേക്ഷകർ 01/01/2023 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം.

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം : എക്‌സിക്യൂട്ടീവ് ഡയറക്ടർകുടുംബശ്രീട്രിഡ ബിൽഡിംഗ്ചാലക്കുഴി ലെയിൻമെഡിക്കൽ കോളേജ്തിരുവനന്തപുരം - 695 011. ഇ-മെയിൽ:- kudumbashree1@gmail.com.   അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം 5 മണി.

പി.എൻ.എക്സ്. 754/2023

date