Skip to main content

ഓപ്പറേഷൻ മത്സ്യ: 253 കിലോ മത്സ്യം നശിപ്പിച്ചു

*ഏറ്റവും കൂടുതൽ കേടായ മത്സ്യം പിടിച്ചത് എറണാകുളത്ത്

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിൽ 328 മത്സ്യ പരിശോധനകൾ നടത്തി. 110 സാമ്പിളുകൾ ഭക്ഷ്യ സുരക്ഷാ മൊബൈൽ ലാബിൽ പരിശോധിച്ചു. വിദഗ്ധ പരിശോധനകൾക്കായി 285 സാമ്പിളുകൾ ശേഖരിച്ചു. 63 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കേടായ 253 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയിൽ നിന്നു മാത്രം 130 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 5 സ്ഥാപനങ്ങൾ അടപ്പിച്ചു. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്സ്. 758/2023

date