Skip to main content

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബസ് ഓപ്പറേറ്റർമാർ

എക്സൈസ് വകുപ്പും പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷനും സംയുക്തമായി  ജില്ലയിലെ ബസുകളിൽ ഹെല്പ് ലൈൻ നമ്പറുകൾ ഉൾപ്പെട്ട ലഹരി വിമുക്ത ബോധവൽക്കരണ സ്റ്റിക്കറുകൾ പതിക്കുന്നു. പരിപാടിയുടെ ഉത്‌ഘാടനം ജില്ലാ കളക്ടർ ഹരിത വി കുമാർ ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 10.30 ന് തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിർവഹിക്കും. ബസ് ഓപ്പറേറ്റർസ് ജില്ലാ ഭാരവാഹികൾ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ,അസി. എക്സൈസ് കമ്മിഷണർ ,അസി.പോലീസ് കമ്മിഷണർ,ആർ.ടി.ഒ , ജില്ല ഇൻഫർമേഷൻ ഓഫീസർ തുടങ്ങിയർ പങ്കെടുക്കും .

date