Skip to main content

ഏറ്റുമാനൂർ  ബ്‌ളോക്ക് ക്ഷീരസംഗമം നാളെ (ഫെബ്രു. 11)

കോട്ടയം: ക്ഷീരവികസനവകുപ്പ് ഏറ്റുമാനൂർ ബ്‌ളോക്ക് ക്ഷീരസംഗമം നാളെ (ഫെബ്രുവരി 11) പരിപ്പ് വൈ.എം.സി.എ. ഹാൾ പരിസരത്തു നടക്കും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 11.00 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജ്യൻ അധ്യക്ഷയായിരിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സബിത പ്രേംജി, അജയൻ കെ. മേനോൻ,  അഞ്ജു മനോജ്, സജി തടത്തിൽ, വി.കെ. പ്രദീപ്കുമാർ, ധന്യ സാബു എന്നിവർ ക്ഷീരകർഷകരെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി ഡയറി ക്ലബ് കുട്ടികൾക്കു സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ക്ഷീരകർഷകരുടെ മക്കളിൽ ഉന്നതവിജയം നേടിയവരെയും ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം സോണി ഈറ്റയ്ക്കൽ ക്ഷീരകർഷക പെൻഷനറെയും ആദരിക്കും.  
ക്ഷീരകർഷകസംഗമത്തോട് അനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യജാലകം, ക്ഷീരവികസന സെമിനാർ എന്നിവ നടക്കും. കന്നുകാലി പ്രദർശനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഉരുക്കൾക്കും മൃഗഡോക്ടറുടെ സൗജന്യസേവനവും സൗജന്യകാലിത്തീറ്റയും ലഭിക്കും. പൊതുസമ്മേളനത്തിനുശേഷം 12.30ന് അയ്മനം ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ അവതരിപ്പിക്കുന്ന നാടകം ഹരിതം സുന്ദരം അരങ്ങേറും.

date