Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽനിന്ന് അവശത പെൻഷൻ  കൈപറ്റുന്നവരുടെ ലൈഫ് സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 15ന് മുമ്പായി കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ  ഹാജരാക്കണം. നിശ്ചിത സമയത്തിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് കുടിശ്ശിക പെൻഷൻ അനുവദിക്കുന്നതല്ലെന്നു ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date