Skip to main content

കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ ഒഴിവ്

ആലപ്പുഴ: രാജ്യവ്യാപകമായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ വിവരശേഖരണത്തിന് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഒന്നാംഘട്ട വിവരശേഖരണത്തിനായി ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പളളി താലൂക്കുകളില്‍ എന്യൂമറേറ്ററെ ആവശ്യമൂണ്ട്. ഹയര്‍ സെക്കന്ററി /തത്തുല്യ യോഗ്യതയുള്ള, സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ക്കാണ് അവസരം. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് 11-മത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണമാണ് നടക്കുന്നത്.
ഒരു വാര്‍ഡിന് 3600 രൂപയാണ് പ്രതിഫലം. താല്‍പ്പര്യമുളളവര്‍ ഫെബ്രുവരി 13-ന് രാവിലെ 11 മണിക്ക് ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്,  പ്രീഡിഗ്രി/പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് പാസ് പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ എന്നിവ സഹിതം അതത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ ഹാജരാകണം.

 

date