Skip to main content

നഗരസഭയില്‍ പ്ലാസ്റ്റിക് ബെയിലിംഗ് ആരംഭിച്ചു

ആലപ്പുഴ: ചേര്‍ത്തല നഗരസഭ പുതുതായി സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ ബെയിലിംഗ് യൂണിറ്റ് നഗരസഭ അധ്യക്ഷ ഷേര്‍ലി ഭാര്‍ഗ്ഗവന്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്  മാലിന്യങ്ങള്‍  തരംതിരിച്ച ശേഷം അമര്‍ത്തി കെട്ടുകളാക്കി മാറ്റുന്നതിനായാണ് ബെയിലിംഗ് മെഷീന്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ കൂടുതല്‍ അളവില്‍ പ്ലാസ്റ്റിക് തരംതിരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് കയറ്റി വിടാന്‍ നഗരസഭയ്ക്ക്് കഴിയും. കടത്തുകൂലി ഇനത്തില്‍ വലിയൊരു തുക ലാഭിക്കാനുമാകും.

ചടങ്ങില്‍ നഗരസഭ ഉപാധ്യക്ഷന്‍ ടി. എസ.് അജയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ലിസി ടോമി, ശോഭ ജോഷി, കൗണ്‍സിലര്‍ ബാബു മുള്ളന്‍ചിറ ക്ലീന്‍ സിറ്റി മാനേജര്‍ എസ്. സുദീപ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഐ.ആര്‍.ടി.സി. കോഡിനേറ്റര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date