Skip to main content
തോട്ടപ്പള്ളി മണ്ണുംപുറത്ത് മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയം (പുനർഗേഹം) ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ സന്ദർശിക്കുന്നു

തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചയം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചയം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സന്ദര്‍ശിച്ചു. ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. 

17 യൂണിറ്റുകളിലായി 204 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. മൂന്ന് നിലകളുള്ള ഒരു യൂണിറ്റില്‍ 12 വീടുകളാണുള്ളത്. ഓരോ ഫ്ളാറ്റിലും രണ്ട് മുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണുള്ളത്. 72 ഫ്ളാറ്റുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 2023-ല്‍ തന്നെ മുഴുവന്‍ ഫ്ളാറ്റുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനാണ് ലക്ഷ്യമിടുന്നത്.

പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദര്‍ശനന്‍ , വൈസ് പ്രസിഡന്റ് വി.എസ് മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജീനുരാജ്, പഞ്ചായത്ത് അംഗങ്ങളായ ലിനി, രജനീഷ്, പഞ്ചായത്ത് സെക്രട്ടറി അനീഷ ബീഗം, ഫിഷറീസ്, തീരവികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.
 

date