Skip to main content

വിജ്ഞാപനം റദ്ദാക്കി

വനിത ശിശു വികസന വകുപ്പിന്റെ ഭാഗമായ സംയോജിത ശിശു വികസന പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനത്തിനായി ഐ.സി.പി.എസ് ഓഫീസിൽ ഒഴിവുള്ള 3 റസ്‌ക്യൂ ഓഫീസർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വനിത ശിശു വികസന ഡയറക്ടറുടെ 2022 ആഗസ്റ്റ് 24-ാം തീയതിയിലെ DWCD/2234/2022-ICPS 5 നം പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2022 ഡിസംബർ 8-ലെ സ.ഉ(സാധാ)നം.1440/2020/LBR നം സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലെയും പി.എസ്.സിയുടെ പരിധിയിൽ വരാത്ത നിയമനങ്ങൾ (സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ സ്ഥിരം/താൽക്കാലികം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നികത്തേണ്ടതാണെന്ന് നിഷ്‌കർഷിച്ചതിനെ തുടർന്ന് ഐ.സി.പി.എസ് ഓഫീസിൽ ഒഴിവുള്ള 3 റസ്‌ക്യൂ ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിനായി 2022 ആഗസ്റ്റ് 24 ന് പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനം വനിത ശിശു വികസന ഡയറക്ടറുടെ 2023 ഫെബ്രുവരി 5 ലെ DWCD/2234/2022-ICPS 5 നമ്പർ ഉത്തരവ് പ്രകാരം റദ്ദ് ചെയ്തിട്ടുള്ള വിവരം അറിയിക്കുന്നു.

പി.എൻ.എക്സ്. 762/2023

date