Skip to main content

ഏലൂര്‍ നഗരസഭയില്‍ വയോജനോത്സവം 

 

ഏലൂര്‍ നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വയോജനോത്സവം 2023 ചെയര്‍മാന്‍ എ.ഡി. സുജില്‍ ഉത്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാ ബാബു അധ്യക്ഷത വഹിച്ചു.

ജില്ലാ സാമൂഹിക നീതീ ഓഫീസര്‍ കെ.കെ. ജയ വയോജനക്ഷേമം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മുതിര്‍ന്ന പൗരന്മാരുടെ കലാമത്സരങ്ങള്‍ നടന്നു. ശനിയാഴ്ച കായികമത്സരങ്ങളും കലാപ്രകടനങ്ങളും നടക്കും.

date