Skip to main content

കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ചർച്ചചെയ്യാൻ യോഗം14-ന്.; മന്ത്രി ആന്റണി രാജു -

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന  അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ  ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേർക്കുന്നു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം. മോട്ടോർ വാഹന വകുപ്പ്,  പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്  എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും  സ്വകാര്യ ബസ്  ഉടമകൾ , തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും  യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ റോഡുകളിൽ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

date