Skip to main content

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനം

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള  പ്രവേശനത്തിന്  രജിസ്‌ട്രേഷൻ  നടപടികൾ ആരംഭിച്ചു. പൊതു   വിദ്യാഭ്യാസത്തോടോപ്പം 6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലും 6 എൻഎസ്‌ക്യൂഎഫ് ട്രേഡുകളിലും സാങ്കേതിക പരിജ്ഞാനം നേടാൻ കുട്ടികൾക്ക് അവസരം ലഭിക്കും. ടി.എച്ച്.എസ്.എൽ.സിയെ കേരള പിഎസ്.സി നിയമനങ്ങൾക്കുള്ള യോഗ്യതയായി പരിഗണിക്കുന്നുണ്ട്, കൂടാതെ പോളിടെക്നിക് അഡ്മിഷന് 10 ശതമാനം സീറ്റ് സംവരണവും ലഭിക്കും. വിശദവിവരങ്ങൾക്ക്:  9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842.

പി.എൻ.എക്സ്. 775/2023

date