Skip to main content

'ലിറ്റിൽ കൈറ്റ്‌സ്' ജില്ലാ ക്യാമ്പ് തുടങ്ങി

റോബോട്ടിക്‌സ്ഐ.ഒ.ടി.ത്രിഡി മോഡലിംഗ് മേഖലകളിൽ പരിശീലനം

കുട്ടികൾക്ക് റോബോട്ടിക്‌സ് പഠനവും പൊതുജനങ്ങൾക്ക് ഡിജിറ്റൽ മീഡിയാ ലിറ്ററസി പരിശീലനവും

റോബോട്ടിക്‌സ്ഐ.ഒ.ടി.ത്രിഡി മോഡലിംഗ് സാങ്കേതിക വിദ്യകളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് വെള്ളനാട് ഗവ.വി.എച്.എസ്.എസ്.ൽ തുടക്കമായി.  റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് മുഴുവൻ ഹൈസ്‌ക്കൂൾ - ഹയർ സെക്കന്ററി കുട്ടികൾക്കും അടുത്ത വർഷം പരിശീലനം നൽകും. ഇതോടൊപ്പം പൊതുജനങ്ങൾക്കായി ഡിജിറ്റൽ മീഡിയാ ലിറ്ററസി പരിപാടിയും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി നടപ്പാക്കുമെന്ന് ക്യാമ്പ് ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായ 781 റോബോട്ടിക്‌സ് കിറ്റുകൾ ഇതിനായി പ്രയോജനപ്പെടുത്തും. ജില്ലയിലെ 27,295 രക്ഷിതാക്കൾക്ക്  നൂതന സാങ്കേതിക വിദ്യകൾസൈബർ സുരക്ഷവ്യാജ വാർത്തകളെ തിരിച്ചറിയലും പ്രതിരോധിക്കലും തുടങ്ങിയ പരിശീലനങ്ങൾ ലിറ്റിൽ കൈറ്റ്‌സിലൂടെ നൽകിയിരുന്നു.

ആൻഡ്രോയ്ഡ് മൊബൈൽ ആപ് നിർമാണംചേയ്‌സർ എൽ.ഇ.ഡി.സ്മാർട്ട് ഡോർബെൽആട്ടോമാറ്റിക് ലെവൽ ക്രോസ്ലൈറ്റ് ട്രാക്കിംഗ് സോളാർ പാനൽമാജിക് ലൈറ്റ് തുടങ്ങിയവയുടെ നിർമാണം, വിവിധ ആവശ്യങ്ങൾക്ക് ഐ.ഒ.ടി. ഉപകരണങ്ങൾ തയ്യാറാക്കൽ, എന്നീ പരിശീലനങ്ങളാണ് ക്യാമ്പിൽ നടക്കുന്നത്. വസ്തുക്കളുടെ ത്രിമാനരൂപം കമ്പ്യൂട്ടറിൽ സൃഷ്ടിക്കുന്നതിനുള്ള പരിശീലനവും ക്യാമ്പിലുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശീലനം.

സബ് ജില്ലാ ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുത്ത 102 കുട്ടികളാണ് ഞായറാഴ്ച സമാപിക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു ജി.എസ് അറിയിച്ചു. ജില്ലാ ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ സംസ്ഥാന ക്യാമ്പിൽ പങ്കെടുപ്പിക്കും.

പി.എൻ.എക്സ്. 778/2023

date