Skip to main content

ദേശീയ യുവജന സെമിനാറിന് ഇന്ന് തുടക്കം

സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ യുവജന സെമിനാർ രാവിലെ 10.30ന് കൊല്ലംതേവള്ളി ജലദർശിനിയിൽ ആരംഭിക്കും. 'ഓൾട്ടർനേറ്റീവ്റെസിസ്റ്റൻസ്യൂത്ത്എന്ന പേരിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ദേശീയഅന്തർദേശീയ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിക്കും. പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള നൂറിലധികം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്.

സാംസ്‌കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ സെമിനാർ ഉദ്ഘാടനം ചെയ്യും. തിയേറ്റർ ആക്റ്റിവിസ്റ്റായ പ്രളയൻ എസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പ്രളയൻ എസിനെ ചടങ്ങിൽ ആദരിക്കും. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോം, ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാർഎം. മുകേഷ് എം.എൽ.എ.പി.എസ്. സുപാൽ എം.എൽ.എകവി വിജയരാജമല്ലികകമ്മീഷൻ അംഗങ്ങളായ വി. വിനിൽപി.എ. സമദ്കെ.പി. പ്രമോഷ്,  അഡ്വ. ആർ. രാഹുൽഅഡ്വ. ടി. മഹേഷ്റെനീഷ് മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പി.എൻ.എക്സ്. 781/2023

date