Skip to main content

അറിയിപ്പ്

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം പോസ്റ്റോഫീസിന് കീഴിൽ മഹിളാപ്രധാൻ ഏജന്റായി പ്രവർത്തിച്ചു വന്ന വത്സല കുമാരി .ആർ (സി.എ.നം.3040/MPA/FG/79), വാറുവിളാകത്തു വീട്, ചിറ്റാറ്റുമുക്ക്, കണിയാപുരം,തിരുവനന്തപുരം -ന്റെ ഏജൻസി പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ 31.12.2022ന് ശേഷം ടിയാരിയുടെ ഏജൻസി ജില്ലാ കളക്ടർ പുതുക്കി നൽകിയിട്ടില്ല. ടി ഏജന്റുമായി ബന്ധപ്പെട്ട് പോസ്‌റ്റോഫീസിൽ ആർ.ഡി അക്കൗണ്ടുള്ള നിക്ഷേപകർ ഇനിമുതൽ ടി വ്യക്തിയുമായി യാതൊരുവിധ പണമിടപാടും നടത്തരുതെന്ന് ദേശീയസമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നിക്ഷേപകർ തങ്ങളുടെ ആർ.ഡി നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് നേരിട്ട് ഉറപ്പുവരുത്തണമെന്നും അറിയിപ്പിൽ പറയുന്നു.

date