Skip to main content

നാടകോത്സവം നല്ല നാടകങ്ങളാൽ സമ്പന്നം: നടൻ അപ്പുണ്ണി ശശി

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ അന്താരാഷ്ട്ര നാടകോത്സവം നല്ല നാടകങ്ങളാൽ സമ്പന്നമാണെന്ന് നാടക-സിനിമ പ്രവർത്തനകനായ അപ്പുണ്ണി ശശി.  ഓരോ വർഷവും ഇറ്റ്ഫോക്ക് പുതിയ അനുഭവങ്ങളും പാഠങ്ങളും നൽകുന്നു. എല്ലാ വർഷവും മുടങ്ങാതെ ഇറ്റ്ഫോക്ക് നടക്കണമെന്നാണ് ഞാനുൾപ്പെടുന്ന നാടക പ്രവർത്തകരുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

വിദേശ രാഷ്ട്രങ്ങളിലെ സാംസ്കാരിക രാഷ്ട്രീയ വ്യതിചലനങ്ങൾ ഓരോ നാടകത്തിലും വ്യക്തമാണ്. ഇതെല്ലാം സൂക്ഷ്മതയോടെ ഗ്രഹിക്കാൻ ഇറ്റ്ഫോക്കിലൂടെ മാത്രമേ സാധിക്കൂ. സമൂഹത്തോട് നേരിട്ട് സംവദിക്കുന്നത് സിനിമയാണെങ്കിലും പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നത് നാടകങ്ങളാണ്. സമകാലീന സമൂഹത്തിൽ ഇറ്റ്ഫോക്ക് ഉയർത്തുന്ന ഒന്നിക്കണം മാനവികത സന്ദേശം ഏറെ പ്രസക്തമാണെന്നും അപ്പുണ്ണി ശശി അഭിപ്രായപ്പെട്ടു.

date