Skip to main content

തേഡ് റൈഹ് സമകാലീന ലോകത്തിന്റെ പ്രതിഫലനം: സുഭാഷ് ചന്ദ്രൻ

ഇറ്റ്ഫോക്കിലെ ആദ്യാനുഭവം വാക്കുകളുടെ ശബ്ദഘോഷം സമ്മാനിച്ചെന്ന് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ് ചന്ദ്രൻ. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. ദൃശ്യശബ്ദ വലയത്തിൽ മുങ്ങുന്ന സമകാലീന ലോകത്തിന്റെ പ്രതിഫലനമാണ്  നാടകമെന്നും സുഭാഷ് ചന്ദ്രൻ പറയുന്നു.

അടുത്ത കാലത്ത് കണ്ട മികച്ച കലാസൃഷ്ടികളിൽ ഒന്നാണ് തേഡ് റൈഹ്. അതിശയിപ്പിക്കുന്ന ഒർജിനാലിറ്റിയുടെ ലോകമാണ് നാടകം. സംഭാഷണത്തിന് പ്രാമുഖ്യം നൽകുന്ന നാടകസങ്കല്പം മാറി.   ഇപ്പോൾ ഭാവിയിലെ നാടകങ്ങൾ ഏത് രൂപത്തിലേക്കാണ് മാറുന്നത് എന്നതിന്റെ സൂചനയാണ് ഈ നാടകമെന്നും അദ്ദേഹം പറയുന്നു. സാംസ്കാരികോത്സവങ്ങൾ ധാരാളം നടക്കുന്ന ഇടമാണ് കേരളം. നാടകോത്സവത്തെ അനുഭവിച്ച് അറിഞ്ഞാലെ അതിന്റെ ആഴം മനസിലാകൂ എന്നും അദ്ദേഹം പറയുന്നു.

ഭാഷയും നാമവും നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ജീവിതത്തിൽ വസ്തുക്കൾക്കുള്ള സ്ഥാനം എന്ത്? ഈ ചോദ്യങ്ങൾക്കിടയിൽ കലുഷിതമായ സംഭവങ്ങൾ ചേർന്നാൽ എന്തു സംഭവിക്കും? ഈ ചോദ്യങ്ങൾ ഉന്നയിക്കുന്ന തിയേറ്റർ ഇൻസ്റ്റലേഷനാണ് തേഡ് റൈഹ്. മനുഷ്യരുടെ പ്രതിസന്ധികൾ അനാവരണം ചെയ്യുന്ന തിയേറ്റർ പ്രതിഷ്ഠാപനത്തിൻ്റെ അഞ്ച് അവതരണമാണ് ഇറ്റ്ഫോക്കിൽ നടന്നത്.

date