Skip to main content
ഫോട്ടോ - സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍ ഹാളില്‍  തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍മാരുടെ യോഗം

സംസ്ഥാനതല തദ്ദേശദിനാഘോഷം: മന്ത്രി എം.ബി രാജേഷ് ഒരുക്കങ്ങള്‍ വിലയിരുത്തി

 

സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍ ഹാളില്‍ ചേര്‍ന്ന സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍മാരുടെ യോഗത്തില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് തദ്ദേശദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ പാലിച്ച് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണമെന്നു പറഞ്ഞ മന്ത്രി ഓരോ കമ്മിറ്റികളുടെയും നിലവിലെ പുരോഗതിയും വിലയിരുത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ബിനുമോള്‍, ദാരിദ്ര ലഘുകരണ വിഭാഗം ജോയിന്റ്  ഡയറക്ടര്‍ കെ.പി വേലായുധന്‍, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദ്, സബ് കമ്മിറ്റി ജോയിന്‍ കണ്‍വീനര്‍മാര്‍, സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ- ഗ്രാമപഞ്ചായത്ത് -ബ്ലോക്ക് പഞ്ചായത്ത്- നഗരസഭ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date