Skip to main content
ഫോട്ടോ: ഫെബ്രുവരി 14 ന് വൈകീട്ട് ആറിന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ 'അലോഷി പാടുന്നു' എന്ന പേരില്‍ അലോഷി ആഡംസ് അവതരിപ്പിക്കുന്ന സംഗീതപരിപാടി നടക്കും.

സംസ്ഥാനതല തദ്ദേശദിനാഘോഷം: കലാപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും ഇന്ന് അലോഷി പാടും

 

തൃത്താല ചാലിശ്ശേരിയില്‍ സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഫെബ്രുവരി 14) മുതല്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമാകും. തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ നിളാ നദിയുടെ പശ്ചാത്തലത്തില്‍ വൈകിട്ട് ആറിന് അലോഷി പാടും എന്ന പേരില്‍ പ്രശസ്ത ഗായകന്‍ അലോഷി ആഡംസിന്റെ സംഗീതസായാഹ്നം അരങ്ങേറും.

ഫെബ്രുവരി 15 ന്

വൈകിട്ട് ആറിന് വട്ടേനാട് ജി.എല്‍.പി. സ്‌കൂളില്‍ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും അവതരിപ്പിക്കുന്ന സൂഫി സംഗീതം അരങ്ങേറും.

ഫെബ്രുവരി 16 ന്

രാവിലെ 10 ന് ഏകദിന ചിത്രകലാക്യാമ്പ് ചാലിശ്ശേരി മുല്ലയംപറമ്പ് ഗ്രൗണ്ടില്‍ ആരംഭിക്കും.

ഫെബ്രുവരി 16 മുതല്‍ 19 വരെ

മുല്ലയംപറമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. വൈകിട്ട് ആറിന് ലിറ്റല്‍ എര്‍ത്ത് സ്‌ക്കൂള്‍ ഓഫ് തിയ്യേറ്റര്‍ അവതരിപ്പിക്കുന്ന നാടകം 'ക്ലാവര്‍ റാണി' രാത്രി എട്ടിന് കൂറ്റനാട് ഫോക്ക് വോയ്‌സിന്റെ നാടന്‍പാട്ടുകള്‍ എന്നിവ ഉണ്ടായിരിക്കും

ഫെബ്രുവരി 17 ന്

വൈകിട്ട് ആറിന് കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന്‍ നേതൃത്വം നല്‍കുന്ന 101 പേരുടെ പഞ്ചവാദ്യം രാത്രി എട്ടിന് ഞമനങ്ങോട് തിയേറ്റര്‍ അവതരിപ്പിക്കുന്ന നാടകം 'പാട്ടബാക്കി'

ഫെബ്രുവരി 18 ന്

വൈകിട്ട് നാലിന് ചവിട്ടുകളി, അഞ്ചിന് മുരളീ മേനോന്റെ സിത്താര്‍ വാദനം (അന്‍സാരി കണ്‍വെന്‍ഷന്‍ സെന്റര്‍), ആറിന് വയലി ബാംബു മ്യൂസിക് എന്നിവ അരങ്ങേറും. ബാംബൂ മ്യൂസികിന് ശേഷം പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും എത്തും. രാത്രി എട്ടിന് സിതാരയുടെയും സംഘത്തിന്റെയും മ്യൂസിക് ഷോ നടത്തുന്നത്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള പ്രൊജക്ട് മലബാറിക്കസ് ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഏറെ പ്രശസ്തമായതാണ്. സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വെള്ളിയാങ്കല്ലില്‍ ഭാരതപ്പുഴയില്‍ ഫെബ്രുവരി 18,19 തീയ്യതികളില്‍ കയാക്കിംങ്ങ് ഫെസ്റ്റ്‌നടത്തുന്നുണ്ട്.
 

date