Skip to main content

സൗജന്യ നീന്തൽ പരിശീലനം തുടങ്ങി

ആലപ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ ജില്ല യുവ ജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തി  യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലനം രാജാ കേശവദാസ്  നീന്ത  കുളത്തിൽ  ആരംഭിച്ചു. നഗരസഭ അധ്യക്ഷ  സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ്  ജില്ലാ കോ- ഓർഡിനേറ്റർ ജയിംസ് ശാമൂവേൽ  അധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ  ജില്ല പ്രസിഡന്റ് പി.ജെ. ജോസഫ്,  സെക്രട്ടറി പ്രദീപ് കുമാർ , ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ ബി. ഷീജ, ടീം കേരള ജില്ലാ ക്യാപ്റ്റൻ  കണ്ണൻ, വൈസ് ക്യാപ്റ്റൻ രാഹുൽ  എന്നിവർ സംസാരിച്ചു.

date