Skip to main content

സ്പീച്ച് തെറാപിസ്റ്റുകളുടെ പാനൽ തയാറാക്കുന്നു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് സ്പീച്ച് തെറാപ്പിസ്റ്റായി വിവിധ പദ്ധതികളിൽ പരിഗണിക്കപ്പെടുന്നതിന് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) യുടെ അംഗീകാരമുള്ള ബി.എ.എസ്.എൽ.പി അല്ലെങ്കിൽ ബി.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് യോഗ്യതയുള്ളവരുടെ പാനൽ തയാറാക്കുന്നു. താൽപര്യമുള്ളവർ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും ഉൾപ്പെടെയുള്ള ബയോഡാറ്റ ഫെബ്രുവരി 28ന് മുമ്പായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർസംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്ശാസ്തമംഗലം. പി.ഒതിരുവനന്തപുരം എന്ന വിലാസത്തിലോ scpwdkerala@gmail.com എന്ന ഇ-മെയിലിലേക്കോ അയക്കണം.

പി.എൻ.എക്സ്. 794/2023

date