Skip to main content

അനധികൃത വയറിങ്: കര്‍ശന നടപടി

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡില്‍ നിന്നും ലഭിച്ച നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പ്. സ്ഥാപനത്തിന്റെ/ വീടുകളുടെ വൈദ്യുതീകരണ ജോലികള്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെയാണ് ഏല്‍പ്പിക്കുന്നതെന്ന് ഉടമസ്ഥര്‍ ഉറപ്പാക്കണം. ലൈസന്‍സില്ലാത്തവര്‍ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തുന്നപക്ഷം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് വിലക്കും. അത്തരം വൈദ്യുതീകരണം ക്രമപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ വിവരങ്ങള്‍ കര്‍ശന നടപടികള്‍ക്കുള്ള ശുപാര്‍ശയോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിനെ അറിയിക്കുമെന്ന് ഇലക്ട്രിക്കല്‍ ബോര്‍ഡ് അറിയിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്നതായി തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് നടപടി.

date