Skip to main content

റോഡ് സുരക്ഷ  ബോധവൽക്കരണ ക്യാമ്പയിന്  തുടക്കം.

 

 

 

കേരള റോഡ് സേഫ്റ്റി അതോറിറ്റി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷ  ബോധവൽക്കരണ ക്യാമ്പയിന് കുറുവ എ യു പി സ്കൂളിൽ തുടക്കമായി.    മലപ്പുറം ജില്ല പഞ്ചായത്ത്‌ മെമ്പർ ടി. പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഹെഡ് മാസ്റ്റർ അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻഫോഴ്‌സ്മെന്റ് ആർ ടി ഓഫീസിലെ എം.വി.ഐ കെ ബിനോയ്‌ കുമാർ, എ.എം.വി.ഐ ഷൂജ മാട്ടട എന്നിവർ ക്ലാസ്സെടുത്തു. നിസാർ കാടേരി, മെഹബൂബ് മാസ്റ്റർ, അയമുട്ടി മാസ്റ്റർ, ഷംന ജഹാൻ ടീച്ചർ, പുല്ലെങ്ങൽ ഉമ്മർ, സി. മുസ്തഫ എന്നിവർ സംസാരിച്ചു. എന്റെ സുരക്ഷിതത്വം ഞാൻ ഏറ്റെടുക്കുന്നു എന്ന പ്രമേയത്തിൽ കുട്ടികൾ തയ്യാറാക്കിയ റോഡ് സുരക്ഷ ബോധവൽക്കരണ മൈമിങ്ങിന്റെ ആദ്യ പ്രദർശനവും നടന്നു. അടുത്ത ദിവസങ്ങളിൽ സമീപ ടൗണുകളിൽ പ്രദർശനം നടക്കും.  ലഘു ലേഖ വിതരണം, രക്ഷിതാക്കൾ, വിദ്യാർഥികൾ, ഡ്രൈവർമാർ എന്നിവർക്കായി ബോധവൽക്കരണ ക്‌ളാസുകൾ, ക്വിസ് മത്സരം എന്നിവ ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ചു.

 

date