Skip to main content

ജില്ലാ പഞ്ചായത്ത്‌ ജി. എസ്. ടി കോഴ്സിൻ്റെ വിജയികൾക്കുള്ള കോൺവൊക്കേഷൻ മന്ത്രി വി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു.

 

-----------------------------------

 

മലപ്പുറം:  ജില്ലാ പഞ്ചായത്ത് ജില്ലയിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യമായി  നടപ്പിലാക്കിയ, ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ (ഇന്ത്യൻ പാർലിമെൻ്റ് സ്റ്റാറ്റ്യൂട്ടറി ബോഡി) ജി. എസ്. ടി കോഴ്സിൻ്റെ കോൺവൊക്കേഷൻ സംഘടിപ്പിച്ചു.

 

   ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത് പഠനം പൂർത്തിയാക്കിയ 225 പേരിൽ നിന്ന്  പരീക്ഷ എഴുതിയ 206 പേരിൽ 190 പേരും വിജയിച്ചു.  എം.ബി.എ, എം.കോം, ബി.കോം തുടങ്ങിയ ഡിഗ്രി പി.ജി യോഗ്യതയുള്ളവരും പഠനം നടത്തുന്നവരും  മാത്രം എഴുതുന്ന പരീക്ഷയാണ് മലപ്പുറത്തെ പ്ലസ് ടു വിദ്യാർത്ഥികൾ നിഷ്പ്രയാസം എഴുതി വലിയ വിജയം നേടിയിരിക്കുന്നത്.

 

    കോൺവൊക്കേഷൻ പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖയുടെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് സ്പോർട്സ് വഖഫ്  റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം. എൽ. എ മുഖ്യാതിഥിയായി, ICAl സെൻട്രൽ കൗൺസിൽ അംഗങ്ങളായ CMA ചിത്തരജ്ഞൻ ചട്ടോപാദ്യായ്, CMA H പത്മനാഭൻ സർ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ജിജു.പി. അലക്സ് തുടങ്ങിയവർ അതിഥികളായിരുന്നു.

 

മലപ്പുറം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മാഈൽ മുത്തേടം സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി, ഐ.സി.എ.ഐ കാലിക്കറ്റ് മലപ്പുറം ചാപ്റ്റർ ചെയർമാനും lCMS ഡയറക്ടർ കൂടിയായ CMA അനസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ  സറീന ഹസീബ്, മെംബർമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  അബ്ദുൽ റഷീദ്, കരിയർ ഗൈഡൻസ്  കോഡിനേറ്റർ അനിൽകുമാർ, HSS അസി. കോർഡിനേറ്റർ  ഇസ്ഹാഖ്, ICMS -ന് വേണ്ടി ഡയറക്ടർ  സൽമാൻ ഒ.എം സി.കെ മുഹമ്മദ് ഇർഷാദ് എന്നിവർ സംസാരിച്ചു. 

date