Skip to main content

കോൺവൊക്കേഷനോടനുബന്ധിച്ച് കൊമേഴ്സ് വിദ്യാർത്ഥികൾക്കായുള്ള സൗജന്യ പ്രൊഫഷണൽ കരിയർ സെമിനാറും നടന്നു.

 

 

 

   കഴിഞ്ഞ സെപ്തംബറിലായിരുന്നു കോഴ്സ് സംബന്ധിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ഐ.സി.എ.ഐയുമായി ധാരണാപത്രം ഒപ്പു വെച്ച് ക്രാഷ് കോഴ്സ് ആരംഭിച്ചത്. ഇതോടെ ഐ.സി.എ.ഐ യുമായി ധാരണാപത്രം ഒപ്പു വെച്ച് നേരിട്ട് കോഴ്സ് നടത്തിയ രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ഖ്യാതിയും നേട്ടവും  മലപ്പുറത്തിന് സ്വന്തമായി.

വരും വർഷങ്ങളിൽ നൂതന പദ്ധതിയായി കോഴ്സ് തുടരാനും ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

 

     ഐ.സി.എ.ഐയുടെ മലപ്പുറം ജില്ലാ സപ്പോർട്ട് സെൻ്ററായ ഐ.സി.എം.എസ് സി.എ / സി.എം.എ കോളേജാണ് ബ്രഹത്തായ ഈ പദ്ധതി ജില്ലാ പഞ്ചായത്തിന് വേണ്ടി ഏറ്റെടുത്തിട്ടുള്ളത്.

 

    വിദ്യാർത്ഥികൾക്ക് അവരുടെ പ്ലസ് ടു പഠനം കഴിയുന്നതിന് മുൻപ് തന്നെ GST കോഴ്സിൽ പരിശീലനം പൂർത്തിയാക്കി, രാജ്യത്തെ ആധികാരിക സെർട്ടിഫിക്കറ്റ് കരസ്ഥമാക്കാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം.

 

   ക്രാഷ് കോഴ്സ് വിജയിച്ച കുട്ടികൾക്ക് ജി. എസ്. ടി, റിട്ടേർൺ ഫയലിംഗ്, ടാക്സേഷൻ, അക്കൗണ്ട്സ് / ഫിനാൻസ് തുടങ്ങിയ മേഖലകളിൽ ജോലി ലഭിക്കുമെന്ന് യോഗ്യതയുണ്ടായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ അറിയിച്ചു.

date