Skip to main content

പത്താംതരം തുല്യത കോഴ്സ്

സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി  നടത്തി വരുന്ന പത്താംതരം തുല്യതാ കോഴ്സ് 17-ാം ബാച്ചിലേക്കും, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് എട്ടാം ബാച്ചിലേക്കുമുളള രജിസ്ട്രേഷന്‍ ആരംഭിച്ചു.  

ഔപചാരിക ഏഴാംക്ലാസോ, തുല്യതാ ക്ലാസോ വീജയിച്ചിട്ടുളള 17 വയസ് പൂര്‍ത്തീകരിച്ചിട്ടുളള ഏതൊരാള്‍ക്കും ഒരു വര്‍ഷം പഠന കാലയളവുളള പത്താംതരം തുല്യതാ കോഴ്സിന് ചേരാം.

സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്സ് വിജയിച്ചവര്‍ക്കും, ഔപചാരികതലത്തിലുളള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും, പ്ലസ് ടു, പ്രീഡിഗ്രി കോഴ്സ് തോറ്റവര്‍ക്കും 22 വയസു പൂര്‍ത്തീകരിച്ചാല്‍ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിനും ചേരാവുന്നതാണ്. രണ്ട് അധ്യയന വര്‍ഷമാണ് ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സിന്‍റെ കാലാവധി. 

 

2023 ഫെബ്രുവരി ഒന്നിന് ആരംഭിച്ചിട്ടുളള രജിസ്ട്രേഷന്‍ മാര്‍ച്ച് 15 വരെ തുടരും മാര്‍ച്ച് 16 മുതല്‍  ഏപ്രില്‍ 29 വരെ ഫൈന്‍, സൂപ്പര്‍ ഫൈനോടുകൂടിയും രജിസ്ട്രേഷന്‍ ചെയ്യാം. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും.  ഔപചാരിക വിദ്യാഭ്യാസത്തിലെ എല്ലാ വിഷയങ്ങളും പത്താംതരം തുല്യതാ കോഴ്സിനും, ഔപചാരിക ഹയര്‍ സെക്കണ്ടറി കോഴ്സിനു സമാനമായ എല്ലാ വിഷയങ്ങളും (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളില്‍) ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിനുണ്ടായിരിക്കും. 

 

പത്താംതരം തുല്യതാ കോഴ്സിന് 1950 രൂപയും ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിന് രജിസ്ട്രേഷന്‍, അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെ 2600 രൂപയുമാണ് ഫീസ്. ഇത് ചെലാന്‍ മുഖേന എസ്ബിഐ യുടെ ശാഖകളില്‍ അടക്കാം. എസ്.സി, എസ്.ടി വിഭാഗത്തിനും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുളളവര്‍ക്കും ട്രാന്‍സ്ജെണ്ടര്‍ക്കും ഫീസ് സൗജന്യമാണ്.

പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍.സി പാസായവരെപ്പോലെ ഉപരിപഠനത്തിനും പി.എസ്.സി യുടെ നിയമനത്തിനും പ്രൊമേഷനും അര്‍ഹതയുണ്ടായിരിക്കും. മലയാളം മാധ്യമത്തില്‍ ആരംഭിച്ച കോഴ്സ് തമിഴ്, കന്നഡ മീഡിയത്തിലും ലക്ഷദ്വീപിലും ആരംഭിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് ഉപരി പഠനത്തിനും ഔദ്യോഗിക സ്ഥാനകയറ്റത്തിനും അര്‍ഹത നേടാന്‍ കഴിയും.

date