Skip to main content

അവാര്‍ഡ് ജേതാക്കളെ ആദരിച്ചു

നെടുമങ്ങാട് നഗരസഭയില്‍ സംഘടിപ്പിച്ച കേരളോത്സവം, ബാലകലോത്സവം എന്നിവയില്‍ മത്സരിച്ച് വിജയികളായവര്‍ക്ക് സമ്മാനദാനവും വിവിധ മേഖലകളിലെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരവും സംഘടിപ്പിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സിനിമ സീരിയല്‍ താരം അനീഷ് വെഞ്ഞാറമൂട് മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എസ്. ശ്രീജ അധ്യക്ഷയായിരുന്നു. ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date