Skip to main content

പൂവത്തൂർ - പമ്മത്തിൻ കീഴ് റോഡും ഇലക്ട്രിക്കൽ ലൈനും നാടിന് സമർപ്പിച്ചു

വാമനപുരം പഞ്ചായത്തിലെ  പൂവത്തൂര്‍ - പമ്മത്തിന്‍ കീഴ് റോഡിന്റെയും വെള്ളുമണ്ണടി മുതല്‍ പഞ്ചായത്ത് പമ്പ് ഹൗസ് വരെയുള്ള 11 കെ.വി (ഒ.എച്ച് ) ലൈനിന്റെയും ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിര്‍വഹിച്ചു. വാമനപുരം നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് (2021-22) പ്രകാരം 50 ലക്ഷം രൂപ ചെലവാക്കിയാണ് പൂവത്തൂര്‍ - പമ്മത്തിന്‍കീഴ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിയോജക മണ്ഡലം പ്രത്യേക വികസന നിധി (2019-20) പ്രകാരം 11 ലക്ഷം രൂപ വിനിയോഗിച്ചാണ് വൈദ്യുതി ലൈന്‍ പൂര്‍ത്തീകരിച്ചത്. ഇതോടെ വെള്ളുമണ്ണടിയിൽ നിന്നും കല്ലറയിലേക്കുള്ള ദൂരം പകുതിയായി കുറയും. 11കെ വി ലൈൻ യാഥാർഥ്യമാകുന്നതൊടെ ചാരുപാറ കുടിവെള്ള പദ്ധതിയിൽ പമ്പിങ് തുടങ്ങാൻ സാധിക്കുമെന്നും എം എൽ എ പറഞ്ഞു. വാമനപുരം ഗ്രാമ പ്രസിഡൻറ്  ജീ ഒ. ശ്രീവിദ്യ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി. കോമളം, ജില്ലാപഞ്ചായത്ത് മെമ്പർ ബിൻഷാ ബി ഷറഫ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് അഡ്വ. എസ് .എം .റാസി, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ പി .എസ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ' കെ ദേവദാസൻ, നെടുമങ്ങാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വൈ വി പ്രസന്നകുമാർ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഡി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

date