Skip to main content

മികവിന്റെ പാതയില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍

ആയുഷ് പദ്ധതി പ്രകാരം ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ക്ക് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ മികവിന്റെ പാതയിലാണെന്ന് ജില്ലാതല അവലോകന യോഗം വിലയിരുത്തി. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളുടെ നേതൃത്വത്തില്‍ യോഗയും ഉപയോഗപ്പെടുത്തു മ്പോള്‍ ജീവിത ശൈലീ രോഗ നിയന്ത്രണത്തില്‍ ഫലപ്രദമായി ഇടപെടാനും കഴിയുന്നു. ഡിസ്‌പെന്‍സറികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി നാഷണല്‍ ആയുഷ് മിഷന്‍ വഴി ഓരോ സ്ഥാപനത്തിനും അഞ്ച് ലക്ഷം രൂപാ വീതം നല്‍കുന്നു. യോഗാ പരിശീലകരുടെ നിയമനവും പുരോഗമിക്കുന്നു.

ജില്ലയിലെ ആയുര്‍വേദ, ഹോമിയോ മേഖലയിലെ നാഷണല്‍ ആയുഷ് മിഷന്‍  ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.  

തൃക്കാക്കര ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഡോ: ഇ.എ. സോണിയ  അധ്യക്ഷത വഹിച്ചു. ഹോമിയോ ഡി എം ഒ ഡോ: മേഴ്‌സി ഗോണ്‍സാല്‍വസ് മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ: എം.എസ്. നൗഷാദ്, തൃക്കാക്കര മെഡിക്കല്‍ ഓഫീസര്‍ ഡോ: ടി.സി. ആശാമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date