Skip to main content

പാഠപുസ്തകരചന അപേക്ഷിക്കാൻ ഒരു അവസരം കൂടി

കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രീപ്രൈമറി മുതൽ പത്താംക്ലാസ്സ് വരെയുള്ള പാഠപുസ്തകരചന നിർവഹിക്കുന്നതിനായി രൂപീകരിക്കുന്ന  അധ്യാപകരുടെ പാനലിൽ പങ്കാളികളാകാം. ഫെബ്രുവരി 11 ന് നടത്തിയ അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയാത്തവർക്കും അപേക്ഷിച്ചിട്ടും പങ്കെടുക്കാൻ കഴിയാത്ത അധ്യാപകർക്കും വിരമിച്ച അധ്യാപർക്കും അപേക്ഷിക്കാം. വിശദാംശം www.scert.kerala.gov.in  ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 832/2023

date