Skip to main content

കേരളത്തിന്റെ ഹൈഡ്രജൻ   വാലി - സെമിനാർ സംഘടിപ്പിച്ചു

കേരളത്തിൽ  ഹൈഡ്രജൻ വാലി സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംസ്ഥാന സർക്കാരും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ  സംഘടിപ്പിച്ച ശിൽപശാല  വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. അക്കാദമിക് ഇൻസ്റ്റിറ്റ്യൂട്ടുകൾവിവിധ സർക്കാർ ഏജൻസികൾവ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഫോസിൽ ഇന്ധനങ്ങളോടുള്ള നമ്മുടെ ആശ്രിതത്വം കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത മേഖലകളിൽ ഹൈഡ്രജനെ ഭാവി ഇന്ധനമായി സ്വീകരിക്കുന്നതിന് സർക്കാർ ഇതിനകം തന്നെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 833/2023

date