Skip to main content

ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷ : അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷ 2023 മായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പരിശീലനം നല്കി. കേരള ഹജ്ജ് കമ്മിറ്റി എക്‌സികുട്ടീവ് ഓഫീസര്‍ പി.എം ഹമീദ് ആമുഖ പ്രസംഗം നടത്തി. ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനര്‍ പി.കെ അസൈന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ ട്രെയിനര്‍ യു. മുഹമ്മദ് റഊഫ്, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ പി.ജി ഗോകുല്‍, അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാരായ ടി.എസ് അനീഷ്‌കുമാര്‍, റഹ്മത്തുള്ള താപ്പി, എ.പി സാദിഖലി, ഹംസ ലാഹിഖ് എന്നിവര്‍   പങ്കെടുത്തു.

date