Skip to main content

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലേക്ക് ബാക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, രണ്ട് ബയോഫ്‌ളോക്ക്  മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിന്  എസ്.സി/എസ്.ടി/വനിത ജനറല്‍ വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വെള്ളപേപ്പര്‍ തയ്യാറാക്കിയ അപേക്ഷയും  അനുബന്ധ വിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട് 678651 വിലാസത്തില്‍ ഫെബ്രുവരി 28 ന് വൈകിട്ട് നാലിനകം തപാല്‍ മുഖേനയോ ddfpkd@gmail.com ലോ നല്‍കണം. പദ്ധതി പ്രകാരം യൂണിറ്റുകള്‍ സ്ഥാപിച്ച് ബില്ല് നല്‍കുന്ന പക്ഷം ജനറല്‍ വിഭാഗക്കാര്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി, എസ്.ടി, വനിത വിഭാഗക്കാര്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 60 ശതമാനവും സബ്‌സിഡി ലഭിക്കും. ഫോണ്‍ - 0491 2815245
 

date