Skip to main content

ബാലവേദി സംസ്ഥാന ക്യാമ്പ് : സംഘാടക സമിതി യോഗം രൂപീകരിച്ചു

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ച്, ആറ് തിയതികളില്‍ മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ സംഘടിപ്പിക്കുന്ന  ബാലവേദി സംസ്ഥാന നേതൃത്വ ക്യാമ്പിന് 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. എഴക്കാട് ശാന്തിസേന വായനശാലയില്‍ സംഘടിപ്പിച്ച യോഗം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹ സമിതി അംഗ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ക്യാമ്പില്‍ 154 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി ശിവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.എന്‍ മോഹനന്‍, ഷീബ കണ്ണന്‍, പി ജിജേഷ്, എസ്. പ്രദോഷ്, വി.എ രാജന്‍, കെ.ടി ഉദയകുമാര്‍, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

date