Skip to main content

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്യാമ്പ് ഇന്ന്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശിക പിരിവ് നടത്തുന്നതിന്  ഇന്ന് (ഫെബ്രുവരി 16) രാവിലെ 11 ന് പട്ടാമ്പി പടിഞ്ഞാറേമഠം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ക്യാമ്പ് നടത്തുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ജില്ലയിലെ ഒറ്റപ്പാലം,പട്ടാമ്പി താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള വിഹിതം നിര്‍ബന്ധമായും അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ക്യാമ്പില്‍ ക്ഷേമനിധി അംഗത്വം എടുക്കുന്നതിന് അംഗത്വ അപേക്ഷ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ശമ്പള പട്ടികയുടെ പകര്‍പ്പ് എന്നിവ ലഭ്യമാക്കണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് നല്‍കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.

date