Skip to main content

ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണം: വിദഗ്ധരുടെ യോഗം ചേർന്നു

ജില്ലാ പഞ്ചായത്തിന്റെ 14ാം പഞ്ചവത്സര പദ്ധതി 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വിദഗ്ധരുടെ യോഗം പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷയിൽ ചേർന്നു. അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി ആസൂത്രണം ചർച്ചചെയ്ു. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി. സരള, യു പി ശോഭ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗംാധരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, വിവിധ മേഖലകളിലെ വിദഗ്ധർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഗ്രാമസഭ ചേരും.

date