Post Category
കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ 2022 ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടന്ന ഒക്ടോബർ 2022 കെ ടെറ്റ് പരീക്ഷയുടെയും മുൻ വർഷങ്ങളിൽ നടന്ന കെ ടെറ്റ് പരീക്ഷയുടെയും (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്) യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന നടത്തുന്നു. ഫെബ്രുവരി 20 മുതൽ 22 വരെ കണ്ണൂർ ജി വി എച്ച് എസ് എസ് (സ്പോർട്സ്)ൽ രാവിലെ 9.30 മുതൽ വൈകീട്ട് മൂന്ന് മണി വരെയാണ് പരിശോധന. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, ഹാൾടിക്കറ്റ്, കെ ടെറ്റ് മാർക്ക് ലിസ്റ്റ് എന്നിവയുടെ ഫോട്ടോകോപ്പി പരിശോധനക്ക് ഹാജരാക്കണം. ടോക്കൺ അടിസ്ഥാനത്തിലാണ് പരിശോധന. ഒരു ദിവസം 125 ടോക്കൺ മാത്രമേ വിതരണം ചെയ്യൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700167.
date
- Log in to post comments