Skip to main content

അപേക്ഷ ക്ഷണിച്ചു

ആറളം ഫാം ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബസിന് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് ആറളം ഗ്രാമപഞ്ചായത്തിലെ തദ്ദേശവാസികളായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 30നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം  താൽപര്യമുള്ളവർ പേര്, മേൽവിലാസം, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം, ഫോൺ നമ്പർ, ഡ്രൈവിങ് ലൈസൻസ് (ഹെവി), ബാഡ്ജിന്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 23ന് വൈകിട്ട് നാല് മണിക്കകം കണ്ണൂർ ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ആറളം ടി ആർ ഡി എം സ്പെഷ്യൽ യൂണിറ്റ് ഓഫീസിലോ എത്തിക്കണം.  ഫോൺ: 0497 2700357.

date