ചലന പരിമിതിയുള്ള കുട്ടികള്‍ക്ക് ഉപരണങ്ങള്‍ വിതരണം ചെയ്തു
സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ബി.ആര്‍.സി പരിധിയിലെ ചലന പരിമിതിയുളള കുട്ടികള്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണം കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍ നിര്‍വ്വഹിച്ചു. സമഗ്രശിക്ഷാ കേരളയുടെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വീല്‍ ചെയര്‍, സി.പി ചെയര്‍, ടി.എല്‍.എം.കിററ്, തെറാപ്പിമാറ്റ്, സ്റ്റാന്‍ഡിംഗ് ഫ്രെയിം, വീല്‍ വാള്‍ക്കര്‍, ഫോള്‍ഡിംഗ് വാള്‍ക്കര്‍, ഫിസിയോബോള്‍, ഹാന്‍ഡ് ഗ്രിപ്പ് എക്സൈസ്, ടെറാബാന്റ് തുടങ്ങി 15 ഓളം ഉപകരണങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്.
കോഡൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സാദിഖ് പൂക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.പി.സി മുഹമ്മദലി പി, ട്രെയ്നര്‍മാരായ ആര്‍.കെ ബിനു, റഷീദ് മുല്ലപ്പള്ളി, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ കീര്‍ത്തന ജി, പി സലീന, സവിതമോള്‍ ടി.കെ, സോണിയ ഒ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments