Skip to main content

വോട്ടുചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണം

ആലപ്പുഴ: ഫെബ്രുവരി 28-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ്-6 തണ്ണീര്‍മുക്കം, എടത്വ ഗ്രാമപഞ്ചായത്ത് -15 തായങ്കരി വെസ്റ്റ് വാര്‍ഡ് എന്നിവിടങ്ങളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടര്‍ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്നപക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേലാധികാരികള്‍ പ്രത്യേക അനുമതി നല്‍കേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date