Skip to main content

ചങ്ങാതി പഠിതാക്കളുടെ സംഗമം

കോലഴി പഞ്ചായത്തിൽ നടപ്പാക്കുന്ന അതിഥിതൊഴിലാളി സാക്ഷരതാ പരിപാടി ചങ്ങാതി പദ്ധതിയുടെ പഠിതാക്കളുടെ സംഗമം ഫെബ്രുവരി 26ന് 3മണിക്ക് കോലഴി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. വൈകുന്നേരങ്ങളിലെ ക്ലാസിൽ 200ലധികം പഠിതാക്കൾ ഇവിടെയുണ്ട്.

 പഠിതാക്കളുടെ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷമി വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ വി വല്ലഭൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വികാസ് രാജ്, വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷ രവീന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും. പഠിതാക്കളുടെ കലാപരിപാടികൾ, അവലോകനയോഗം എന്നിവയും ഗുഡ് ഇംഗ്ലീഷ് 5-ാം ബാച്ച് വിജയികളുടെ സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടക്കും.

date