Skip to main content

റേഡിയോളജിസ്റ്റ് - താൽക്കാലിക ഒഴിവ്

കോട്ടയത്തെ ജില്ലാ മെഡിക്കൽ ഓഫീസ്, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ഈഴവ, ഓപ്പൺ വിഭാഗക്കാർക്ക് താൽക്കാലിക ഒഴിവ് ഉണ്ട്. യോഗ്യത എം സി ഇ റേഡിയോ ഡയഗ്നോസിസ് / സി എം ആർ ഡി / ഡിപ്ലോമ ഇ എൻ ബി റേഡിയോളജിയും സി ഇ സി റ്റി മാമ്മോഗ്രാം ആൻഡ് സോണോ മാമ്മോഗ്രാമിൽ പ്രവൃത്തിപരിചയവും. ശമ്പളം 70,000 രൂപ. പ്രായം 18 നും 41 നും മധ്യേ. പ്രായം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 6ന് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റൽ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒസി ഹാജരാക്കണം

date